ബ്രോ നമ്മളെ ബ്ലോക്കിയതാണോ അതോ കണ്ടം വഴി ഓടിയതാണോ എന്ന് കളക്ടര്‍ ബ്രോയുടെ ഫാന്‍സ്..! മകനെ മടങ്ങിവരൂ.. സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും ആശങ്കയിലാണെന്ന് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കില്‍ കാണാനില്ല എന്ന വിവരം നിങ്ങള്‍ അറിഞ്ഞോ..! കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായന്നെ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

അതേസമയം കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്‍പം ആശങ്കാകുലര്‍ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലര്‍, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലര്‍. അയാള്‍ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലര്‍. സത്യം അതൊന്നുമല്ല എന്ന് പറയാന്‍ മൊയ്‌ലാളി എന്നെ ഏല്‍പിച്ചിരിക്കയാണ് എന്നാണ് മുരളിയുടെ കുറിപ്പ്.

എന്തായാലും ബ്രോ നമ്മുടെ മുത്താണെന്ന് പറയുന്ന യൂത്തന്മാര്‍ക്കിടയില്‍ മുരളി തുമ്മാരകുടിയുടെ ഈ പോസ്റ്റ് വൈറലാകുന്നു.

മുരളിയുടെ പോസ്റ്റ് ഇങ്ങനെ…

മകനേ മടങ്ങി വരൂ..

നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്ബുക്കിൽ കാണാനില്ല എന്ന വിവരം നിങ്ങൾ അറിഞ്ഞോ ?

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലർ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലർ, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലർ. അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ.

സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്‌ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണ്.

ശക്തരിൽ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

അത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്‌ലാളി പറഞ്ഞിട്ടുണ്ട്.

Exit mobile version