മധുപാലിന്റെ അടച്ചിട്ട വീടിന്റെ കറന്റ് ബില്ല് 5,714 രൂപ; 300 രൂപയായി വെട്ടിക്കുറച്ച് കെഎസ്ഇബി

തിരുവനന്തപുരം: നടന്‍ മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് ഉയര്‍ന്ന വൈദ്യുതി ബില്‍ ഈടാക്കിയ സംഭവത്തില്‍ ബില്ല് വെട്ടിക്കുറച്ച് കെഎസ്ഇബി. മധുപാലിന്റെ വീടിന് ഈടാക്കിയ 5,714 രൂപയുടെ ബില്‍ 300 രൂപയായി കുറച്ചുനല്‍കി.

നാല് മാസമായി അടഞ്ഞ് കിടന്ന വീടിനാണ് ഉയര്‍ന്ന ബില്ല് ഈടാക്കിയിരുന്നത്. സംഭവത്തില്‍ മധുപാല്‍ കെഎസ്ഇബിയ്ക്ക് പരാതി നല്‍കിയിരുന്നു.

നാല് മാസമായി അടഞ്ഞ് കിടന്ന വീടിന് ഉയര്‍ന്ന വൈദ്യുതി ബില്ലാണ് ഈടാക്കിയത്. പേരൂര്‍ക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിങ് എടുത്തപ്പോള്‍ നല്‍കിയത് 5,714 രൂപയുടെ ബില്ല്. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമായിരുന്നു മധുപാലിന്റെ ആരോപണം.

പരാതി പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നും ഇന്നലെ തന്നെ കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മധുപാലിന്റെ പരാതി ശരിയെന്ന് തെളിഞ്ഞത്. പരാതി പരിഗണിച്ച നടപടി സ്വാഗതാര്‍ഹമെന്നായിരുന്നു മധുപാലിന്റെ പ്രതികരണം.

Exit mobile version