ഉദ്യോഗസ്ഥന് കൊവിഡ്; പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേന കാര്യാലയം അടച്ചു; അമ്പതോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലപ്പുറം: പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേന കാര്യാലയം അടച്ചു. പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേനയിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ അമ്പതോളം അഗ്‌നി രക്ഷ സേന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

അഗ്‌നി രക്ഷ സേന ഉദ്യോഗസ്ഥനായ മുണ്ടുപറമ്പ് സ്വദേശി 50 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന്‍ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജില്ലയില്‍ 14 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില് മൂന്ന് പേര്‍ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ജൂണ്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ പശ്ചിമബംഗാള്‍ സ്വദേശിയായ 26 കാരന്‍, പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയിലെ ജീവനക്കാരന്‍, എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

Exit mobile version