മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ട് മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കൂടിയത് കൊണ്ടും മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതു കൊണ്ടും മലങ്കര അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടപടി. മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. ഇത് ഒഴിവാക്കുന്നതിനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Exit mobile version