കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ സ്‌കൂളുകള്‍ തുറക്കില്ല; ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി

sisodiya

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ. വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.’സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല’, മനീഷ് സിസോഡിയ പറഞ്ഞു.

ഡല്‍ഹിയില്‍ ബുധനാഴ്ച 5000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനുള്ളില്‍ 61,000 പേര്‍ക്കാണ് ടെസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ 8.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുകയാണെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഏഴിന് 15.2 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇതേ അവസ്ഥയിലാണെങ്കില്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version