കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം പെയിന്റിങ് ജോലിക്കിടെ

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് ആക്രമണം നടന്നത്. രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന്‍ മനീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Exit mobile version