പാലക്കാട് ജയ് ശ്രീരാം ബാനറെങ്കില്‍ തിരുവനന്തപുരത്ത് ജയ് ശ്രീരാം വിളികള്‍; കോര്‍പറേഷന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍

BJP leaders | Bignewslive

തിരുവനന്തപുരം: പാലക്കാട് ബിജെപി ജയ് ശ്രീരാം ബാനര്‍ കെട്ടിയത് വന്‍ വിവാദത്തില്‍ കലാശിച്ച് നില്‍ക്കവെ തിരുവനന്തപുരത്തും ജയ് ശ്രീരാം വിളികള്‍ ഉയര്‍ന്നു. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോര്‍പ്പറേഷന്‍ ഹാളിലാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം വിളികള്‍ ഉയര്‍ത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാന വേളയിലെത്തിയപ്പോഴാണ് ജയ് ശ്രീരാം വിളി ഉയര്‍ന്നത്. സത്യപ്രതിജ്ഞാ വേളയില്‍ അംഗങ്ങള്‍ വന്ദേമാതരം, ഭാരത് മാതാ കി ജയ്, വിപ്ലവാഭിവാദ്യങ്ങള്‍, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്. കൂടാതെ, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ എന്നതിന് പകരം മത സംജ്ഞകള്‍ നിറഞ്ഞ സത്യപ്രതിജ്ഞകളും കോര്‍പ്പറേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തി.

സത്യപ്രതിജ്ഞാ വേളയില്‍ മുഴവനും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുഴക്കി രംഗത്തെത്തിയത്. പാലക്കാട് ജയ് ശ്രീരാം ബാനര്‍ കെട്ടി ഉയര്‍ത്തിയതിന് പിന്നാലെ മറുപടിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ശ്രീരാം ബാനര്‍ സ്ഥാപിച്ച ഇടത്ത് ദേശീയ പതാക നാട്ടിയായിരുന്നു മറുപടി നല്‍കിയത്.

Exit mobile version