ജൂണ്‍ 9 മുതല്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാം: ഇരുന്ന് ഭക്ഷണം കഴിയ്ക്കാം; നിര്‍ദേശങ്ങളിങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 9 മുതല്‍ സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍,ഹോട്ടലുകള്‍, മാളുകള്‍ എന്നിവ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിന് തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജൂസ് കടകള്‍ എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡെലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണം.

ഹോട്ടലുകള്‍

റെസ്റ്റോറന്റുകള്‍

Exit mobile version