കുട്ടികളുടെ പഠനത്തിനായി ടാബ് ചലഞ്ചുമായി ഹൈബി ഈടന്‍ എംപി; മികച്ച പ്രതികരണങ്ങള്‍, നടന്‍ ജയസൂര്യ നല്‍കുന്നത് 11 ടാബുകള്‍, സഹായ പ്രവാഹം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും കുട്ടികളുടെ വിദ്യാഭ്യാസം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. എന്നാല്‍ നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പഠനത്തിനായി ടാബ് ചലഞ്ചുമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈബി ഈടന്‍ എംപി.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചാലഞ്ചിന് വലിയ തോതിലുള്ള പിന്തുണകളാണ് ലഭിക്കുന്നത്. നടന്‍ ജയസൂര്യ 11 ടാബുകള്‍ നല്‍കാമെന്ന് അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതിനു പുറമെ ടാബുകള്‍ വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം എംപി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ പദ്ധതിയെ ക്കുറിച്ച് ആലോചിക്കുകയാണ്..

എന്റെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ, വീട്ടില്‍ ഓണ്‍ലൈന്‍ ക്‌ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസില്‍ പഠിക്കുന്ന 10 വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റുകള്‍ വാങ്ങി നല്‍കുന്നു. സ്‌കൂളിലേക്കായിരിക്കും വാങ്ങി നല്‍കുകയെന്ന് അറിയിച്ചുകൊണ്ടാണ് ഹൈബി ഈടന്‍ എംപി ചാലഞ്ച് മുന്‍പോട്ട് വെച്ചത്.

Exit mobile version