ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത് വലിയ നഷ്ടമുണ്ടാക്കുന്നു; സംസ്ഥാനത്ത് പലയിടങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

കൊച്ചി: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസുകളും ഇന്ന് ഓടിയില്ല. സര്‍ക്കാര്‍ ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ച സാഹചര്യത്തില്‍ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്.

ആളുകളില്ലാത്തതും ടിക്കറ്റ് ചാര്‍ജ് കുറച്ചതും വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരാളെ മാത്രമേ ഇരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ആ സമയത്ത് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന് തീരുമാനിച്ചതോടെ സര്‍ക്കാര്‍ ബസ് ചാര്‍ജ് കുറയ്ക്കുകയും ചെയ്തു. അതേസമയം ചാര്‍ജ് വര്‍ധവ് വേണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ പഠിച്ച് വരികയാണെന്നും സര്‍ക്കാര്‍ പിന്നീട് ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഗതാഗതമന്ത്രി വ്യക്തമാക്കിയത്.

Exit mobile version