തൃപ്രയാറില്‍ വീട്ടുമുറ്റത്തുനിന്ന് ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 42 കാരന്‍ അറസ്റ്റില്‍

തൃപ്രയാര്‍(തൃശ്ശൂര്‍): വീട്ടുമുറ്റത്ത് നിന്ന് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 42കാരന്‍ അറസ്റ്റില്‍. വലപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടില്‍ ജയപ്രകാശനെയാണ് (പ്രകാശന്‍- 42) അറസ്റ്റ് ചെയ്തത്.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജയപ്രകാശനോടൊപ്പം കുട്ടിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version