സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ്; 18 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14 തൃശ്ശൂര്‍ 9 കൊല്ലം 5 പത്തനംതിട്ട 4 തിരുവനന്തപുരം 3 എറണാകുളം 3 ആലപ്പുഴ 2 പാലക്കാട് 2 ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 28 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. ഒരാള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 15 പേര്‍ക്കാണ് രോഗം ഭേദമായത്. മലപ്പുറം 7 പേര്‍ക്കും തിരുവന്തപുരം കോട്ടയം മൂന്ന് പേര്‍ വീതവും പത്തനംതിട്ട പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂര്‍ ഒന്ന് വീതവും പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 139661 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലും ഇന്‍സ്റ്റിന്റ്യൂഷണല്‍ ക്വാറന്റൈനിലോ ആയി 138397 പേരുണ്ട്. 1246 ആശുപത്രിയിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version