സംസ്ഥാനത്ത് ജെഎന്‍ വണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു: പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദം

തിരുവനന്തപുരം: കേരളത്തില്‍ പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.

പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെഎന്‍ വണ്‍ സാന്നിധ്യവും കണ്ടെത്തി. ബിഎ ടു പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെഎന്‍ വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് കണ്ടെത്തിയത്.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കോവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

Exit mobile version