വിശ്രമമില്ലാത്ത 23 മാസങ്ങള്‍, ഇത്രയും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയും ഉണ്ടായിട്ടില്ല; ടോം ജോസിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. 36 വര്‍ഷത്തെ ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച ടോം ജോസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി

ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം, നിപ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്നകാലത്തായിരുന്നു. 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ടോം ജോസിന് നല്‍കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് തടസമാകുന്നു എന്ന് കരുതുന്ന പുതിയ തലമുറയിലെ സിവില്‍ സര്‍വീസുകാര്‍ ടോം ജോസില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version