സിഗരറ്റ് വാങ്ങാന്‍ നിര്‍ത്തികൊടുത്തില്ല; ആംബുലന്‍സ് തകര്‍ത്ത് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ്

കോട്ടയം: സിഗരറ്റ് വാങ്ങാന്‍ ആംബുലന്‍സ് നിര്‍ത്തികൊടുത്തിക്കാത്തതിന് ആംബുലന്‍സ് തകര്‍ത്ത് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ്. ഇറ്റലിയില്‍ നിന്ന് വന്ന 25 വയസുകാരനാണ് ആംബുലസില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചു അക്രമം നടത്തിയത്.

കോട്ടയം കാരിത്താസിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. പോകുന്ന വഴി വാഹനം നിര്‍ത്തി കൊടുക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവറും നഴ്‌സും ഇതിന് തയാറായില്ല. ഇതോടെയാണ് അക്രമം ഉണ്ടായത്.

അക്രമം നടന്നപ്പോഴും ആംബുലന്‍സ് നിര്‍ത്താതെ ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചു. ആക്രമണത്തില്‍ ഡ്രൈവര്‍ അരുണ്‍, നഴ്‌സ് അനില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജിലെത്തി.

ആംബുലന്‍സ് നന്നാക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി. ഇതോടെ കേസ് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പൊലീസ് പിന്മാറി. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം അരങ്ങേറിയത്.

Exit mobile version