പാലക്കാടിന് പിന്നാലെ കണ്ണൂരിലും ഉയര്‍ന്ന് കൊവിഡ് രോഗികള്‍; ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 16 പേര്‍ക്ക്, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയര്‍ന്ന് കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് മാത്രം 62 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പാലക്കാടാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൊട്ടു പിന്നില്‍ രോഗ ബാധിതര്‍ കൂടുതല്‍ കണ്ണൂരിലാണ്. 16 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറ് പേര്‍ ദുബായിയില്‍ നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതില്‍ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. അത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. കണ്ണൂരിനൊപ്പം പാലക്കാടിനും പുറമെ മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

Exit mobile version