ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ 12 , കാസര്‍കോട് 7, കോഴിക്കോട് പാലക്കാട് അഞ്ച് വീതം, മലപ്പുറം തൃശ്ശൂര്‍ നാല് വീതം, കോട്ടയം രണ്ട് കൊല്ലം പത്തനംതിട്ട വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. തമിഴ്‌നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് വന്ന 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാള്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാണ് 609 ആശുപത്രയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version