വിദേശത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി; നിര്‍ദേശിക്കുന്ന ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നു; നാല് ദിവത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍

കാസര്‍കോട്: വിദേശത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിക്കുന്നു. ദിനം പ്രതി നിര്‍ദേശം ലംഘിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്. കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ ജില്ലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരിലും മുന്നില്‍ നില്‍ക്കുന്നതും കാസര്‍കോട് തന്നെയാണ്.

നിര്‍ദ്ദേശം ലംഘിച്ച് വീടില്‍ നിന്ന് പുറത്തിറങ്ങിയതിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 81 കേസുകളാണ് ജില്ലയിലെടുത്തത്. കോട്ടയത്ത് ആറും വയനാടും പാലക്കാടും അഞ്ച് വീതവും കേസുകളെടുത്തിരിക്കുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം വിമാനത്തിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്നവര്‍ ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നത് അപകടകരമായ പ്രവണതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Exit mobile version