കൊവിഡ്; ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമെയാണിത്.ഇതോടെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ സൃഷ്ടിച്ച താല്‍കാലിക തസ്തികകള്‍ 6700 ആയി.

ഡോക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ജെ.എച്ച്.ഐമാര്‍, ജെ.പി.എച്ചുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ അടക്കം ഉള്‍പ്പെടുന്ന 21 തസ്തികയാണ് സൃഷ്ടിക്കുക.

ഇവരെ കൊവിഡ് ആശുപത്രി, കൊവിഡ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version