കഞ്ചിക്കോട് പതിവായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനയ്ക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം

മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് കാട്ടാനയെ ഇടിച്ചത്.

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വാളയാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് കാട്ടാനയെ ഇടിച്ചത്.

ആനയുടെ പിന്‍ഭാഗത്ത് ട്രെയിനിടിച്ച് പരുക്കേറ്റതിന്റെ പാടുകളുണ്ട്. പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയാണ് ചെരിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.

കാട്ടാനക്കൂട്ടം പതിവായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്ന മേഖലയായതിനാല്‍ ട്രെയിനുകള്‍ക്ക് ഇവിടെ വേഗനിയന്ത്രണമുണ്ട്. 2016 നവംബറിലും ഇതിനടുത്തായി കാട്ടാന ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു.

Exit mobile version