ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതെസമയം ചരക്കുവാഹന ഗതാഗതം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പോലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ.

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നി ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി ഉയര്ന്നു. ഇതില്‍ 130 പേര്‍ ചികിത്സയിലുണ്ട്.

Exit mobile version