സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ നീട്ടിവച്ചു

തിരുവനന്തപുരം: നാളെ തുടങ്ങാനിരുന്ന സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന നടപടികള്‍ നീട്ടിവച്ചു. സ്‌കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി.

ദേശീയ ലോക്ക് ഡൗണ്‍ നാലാംഘട്ടം മെയ് 31 വരെ നീട്ടിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം നാളെ ഇറങ്ങും.

Exit mobile version