മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക എന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും.

ആറാം സെമസ്റ്റര്‍ സിബിസിഎസ് (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ ആരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 27നും അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനുമാണ് ആരംഭിക്കുക. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.

അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലുമാണ് നടക്കുക. അതേ സമയം നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും.

Exit mobile version