കുടിയന്മാര്‍ വലയും; കേരളത്തില്‍ മദ്യ വില കൂട്ടുന്നു, വില 10 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കേരളത്തില്‍ മദ്യ വില കൂട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. മദ്യത്തിന്റെ നികുതി 10 ശതമാനം മുതല്‍ 35 ശതമാനംവരെ കൂട്ടാന്‍ നികുതിവകുപ്പ് ശുപാര്‍ശ ചെയ്തു.

വില്‍പ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തില്‍ മാറ്റംവരുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് നികുതിവകുപ്പിന്റെ ശുപാര്‍ശ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കഴിഞ്ഞ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവില്‍ വരും.

കൊറോണ കാരണം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യ വില വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം പരമാവധി 600700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്. കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്.

400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.കൊറോണ പ്രതിസന്ധിയെത്തുടര്‍ന്നു പല സംസ്ഥാനങ്ങളും മദ്യത്തിന്റെ നികുതി കൂട്ടിയിരുന്നു.
ഡല്‍ഹിയില്‍ 70 ശതമാനം കൂട്ടി.

Exit mobile version