യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലപ്പുറം: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്തു. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമസിനെയാണ് (33) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ കമ്മിഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയതായി ഈസ്റ്റ് പോലീസ് വ്യക്തമാക്കി.

സൈബര്‍സെല്‍ ശക്തമായ നിരീക്ഷണവും, അന്വേഷണവും നടത്തിയാണ് പ്രതിയെ കുടുക്കിയത്. അപവാദം പ്രചരിപ്പിച്ച 15 പേര്‍ സൈബര്‍സെല്‍ നിരീക്ഷണത്തിലാണ്.

ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ സുരക്ഷാ ചുമതല വഹിച്ചു വരുന്ന യതീഷ് ചന്ദ്ര ഇന്ന് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങും.

Exit mobile version