സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പുറത്തിറക്കാവുന്ന വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയന്‍.

രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പോലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version