കണ്ണൂരില്‍ റേഷന്‍ കടകളുടെ മേല്‍നോട്ട ചുമതല അധ്യാപകര്‍ക്ക്; കളക്ടര്‍ ഉത്തരവിറക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്റെ ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളിലെ ഓരോ റേഷന്‍ കടകളിലും അധ്യാപകര്‍ ഹോം ഡെലിവറി മേല്‍നോട്ടം വഹിക്കണം.

അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി തലം വരെയുള്ള അധ്യാപകരെ നിയമിക്കാനാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കണ്ണൂരില്‍ 23 ഇടങ്ങളിലാണ് കൊവിഡ് ഹോട്ട്‌സ് പോട്ടുകളുള്ളത്.

Exit mobile version