ഇ- കെവൈസി മസ്റ്ററിങ് ഇന്നുമുതല്‍, മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി

തിരുവനന്തപുരം: ഇന്നുമുതല്‍ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് നടക്കുന്നതിനാലാണ് അവധി.

15, 16, 17 തിയ്യതികളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് ഏഴുവരെയാണ് റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

also read:ചൂടില്‍ ആശ്വാസം, ഇടിമിന്നലിനും, പെരുമഴയ്ക്കും സാധ്യത, മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

ഈ തിയ്യതികളില്‍ എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

മാര്‍ച്ച് 15, 16, 17 തീയതികളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് ഏഴുവരെ ഇടവേളകളില്ലാതെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്നും ഈ തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു.മന്ത്രി അറിയിച്ചു.

Exit mobile version