ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

പയ്യന്നൂർ: കൊവിഡ് മഹാമാരി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി മലയാള സിനിമയുടെ മുത്തച്ഛനും. രസകരമായ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന മലയാള സിനിമയുടെ മുതിർന്ന നടൻ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറിയിരിക്കുകയാണ്.

പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ നേരിട്ടെത്തിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങിയത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വസതിയായ പയ്യന്നൂർ കോറോത്തെ പുല്ലേരി വാധ്യാർ ഇല്ലത്ത് എത്തിയാണ് എംഎൽഎ ദുരിതാശ്വസ നിധിയിലേക്കുള്ള സംഭാവന ഏറ്റുവാങ്ങിയത്.

Exit mobile version