ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എല്ലാം ജനങ്ങളുടെ ഉത്തരവാദിത്തം: വേണ്ടതു പോലെ പെരുമാറിക്കോളും, ശ്രദ്ധേയമായി കുറിപ്പ്

തൃശ്ശൂര്‍: ലോകം മുഴുവന്‍ ഇപ്പോള്‍ കടന്നുപോകുന്നത് തികച്ചും അപരിചിതമായ അവസ്ഥയിലൂടെയാണ്. ഇതുവരെയുണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍ നമുക്കു ചുറ്റും നടക്കുന്നത്. കേവലം നിസ്സാരമെന്ന് തോന്നുന്ന ഒരു വൈറസാണ് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതിനകം രണ്ടരലക്ഷത്തോളം ജീവനുകള്‍ കവര്‍ന്നെടുത്തുകഴിഞ്ഞു.

അതേസമയം, പുതിയ സാഹചര്യവുമായി നമ്മള്‍ പൊരുത്തപ്പെട്ടുകഴിയേണ്ടിയിരിക്കുന്നു. അത്രമാത്രം ഗുരുതരമാണ് നമ്മുടെ ചെറിയ അശ്രദ്ധപോലും വരുത്തിവയ്ക്കുക. അധികാരികളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം അത്തരം മുന്നറിയിപ്പുകളാണ് ആവര്‍ത്തിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ മാസ്‌കും വ്യക്തിശുചിത്വവും പാലിച്ച്
പുതിയ ജീവിത ശൈലി ശീലമാക്കണമെന്ന്.

ഏകദേശം ഒന്നരമാസമായി നമ്മള്‍ ലോക്ക്ഡൗണ്‍ ജീവിതത്തിലാണ്. ജോലിയും ഒന്നും ചെയ്യാനാകാതെ വീട്ടിനകത്ത് ഇരുപ്പ്. പക്ഷേ ഈ സ്ഥിതി ഇനിയും തുടരുന്നത് സംബന്ധിച്ച് പ്രവാസിയായ ഈപ്പന്‍ തോമസ് എഴുതിയ കുറിപ്പ് പ്രസക്തമാണ്.

”കൊറോണ എന്ന അപകടം ഇനിയൊരിക്കലും മനുഷ്യരാശിയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ സാധ്യതയില്ല, ജനങ്ങള്‍ക്ക് ജോലി ചെയ്‌തേ മതിയാവൂ, ബിസിനസ്സ് ചെയ്‌തേ മതിയാവൂ, ജീവിച്ചേ മതിയാവൂ, രാജ്യങ്ങള്‍ക്കും അടച്ചിട്ട നിശ്ചലജീവിതം അധികനാള്‍ തുടരാന്‍ സാധ്യമല്ല. അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ലോക്ക് തുറന്നുവിട്ടു തുടങ്ങിയിട്ടുണ്ട്. അവര്‍ക്കു മനസ്സിലായി ജനങ്ങള്‍ ഇനി വേണ്ടതു പോലെ പെരുമാറിക്കോളും എന്നും ഇനിയെല്ലാം അവരുടെ മാത്രം ഉത്തരവാദിത്തമാണെന്നും.

ഉദാഹരണ സഹിതമാണ് അദ്ദേഹം കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസന്‍സ് കിട്ടിയ ശേഷം ‘ഇപ്പോള്‍ ലൈസന്‍സ് നിങ്ങളുടെ കൈയ്യിലാണ് ഒപ്പം വണ്ടിയും, ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വണ്ടിയോടിക്കാം’ എന്ന് ആര്‍ടിഎ പറയുന്നതുപോലെ’.

കൊറോണയോടൊപ്പം:
കഴിഞ്ഞ ദിവസം അമേരിക്കയില്‍ കുടുങ്ങിപ്പോയ ഒരു വ്യവസായി വിളിച്ചിരുന്നു. നാല്പത്തി അഞ്ചു വര്‍ഷത്തോളം പ്രവാസിയായിരുന്നയാള്‍ ഇതിനകം നാല്പത്തിയേഴു രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്തിട്ടുള്ള /ചെയ്തുകൊണ്ടിരിക്കുന്നയാള്‍ … അദ്ദേഹം തന്റെ എക്‌സ്പീരിയന്‍സിലൂടെയും തന്റെ അറിവിലൂടെയും പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിത്തോന്നുന്നു.

കൊറോണ എന്ന അപകടം ഇനിയൊരിക്കലും മനുഷ്യരാശിയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ സാധ്യതയില്ല അപ്പോള്‍ ഭൂമിയിലെ വിശേഷപ്പെട്ട ക്രിയേച്ചറായ മനുഷ്യന്‍ എന്തു ചെയ്യണം. അതിനൊരു മാര്‍ഗ്ഗമേയുള്ളൂ കൊറാണയെന്ന യാഥാര്‍ത്ഥ്യത്തെ അറിഞ്ഞും അതിനെ ഒഴിഞ്ഞും അതിനെ ഉള്‍ക്കൊണ്ടും ജീവിക്കാന്‍ പരിശീലിക്കുക. മറുമരുന്നും വാക്‌സിനൊക്കെ കുറച്ചു നാളുകള്‍ക്കു ശേഷമുണ്ടായേക്കാം, പക്ഷേ പിന്നെയും വൈറസുകള്‍ മറ്റു തരത്തില്‍ വന്നു കൂടായ്കയില്ല. അതിനാല്‍ ഈ ലോക്ക് ഡൗണ്‍ കാലം മാനവരാശി പുതിയ പാഠങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.

ജനങ്ങള്‍ക്ക് ജോലി ചെയ്‌തേ മതിയാവൂ, ബിസിനസ്സ് ചെയ്‌തേ മതിയാവൂ, ജീവിച്ചേ മതിയാവൂ, രാജ്യങ്ങള്‍ക്കും അടച്ചിട്ട നിശ്ചലജീവിതം അധികനാള്‍ തുടരാന്‍ സാധ്യമല്ല.
അതു കൊണ്ടു തന്നെ പല രാജ്യങ്ങളും ലോക്ക് തുറന്നു വിട്ടു തുടങ്ങിയിട്ടുണ്ട്. അവര്‍ക്കു മനസ്സിലായി ജനങ്ങള്‍ ഇനി വേണ്ടതു പോലെ പെരുമാറിക്കോളും എന്നും ഇനിയെല്ലാം അവരുടെ മാത്രം ഉത്തരവാദിത്തമാണെന്നും.

ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസന്‍സ് ആര്‍ ടി എ നല്കിയ ശേഷം ‘ബല്‍ഹാസ ഇന്‍സ്റ്റിട്ട്യൂട്ടിലെ ‘ ഇന്‍സ്ട്രക്ടര്‍ നടത്തിയ ലക്ച്ചര്‍ ക്ലാസില്‍ അദ്ദേഹം പറഞ്ഞ കാര്യം വീണ്ടും ഓര്‍ക്കുന്നു… ഇപ്പോള്‍ ലൈസന്‍സ് നിങ്ങളുടെ കൈയ്യിലാണ് ഒപ്പം വണ്ടിയും, ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വണ്ടിയോടിക്കാം.

സിഗ്‌നലുകളില്‍ ഫോട്ടോ സര്‍വീസുണ്ട് ക്യാമറയടിച്ചാല്‍ ചിത്രം നിങ്ങള്‍ക്കു തരും പണം ഫൈനായി അടയ്ക്കണം, നിങ്ങള്‍ തെറ്റു ചെയ്താല്‍ ദോഷഫലം നിങ്ങള്‍ അനുഭവിക്കും അതിലേറെ ഒപ്പം അതനുഭവിക്കുന്നവരില്‍ ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത നിരപരാധികളും അവരുടെ വലിയ കുടുംബവുമുണ്ടാവും,നന്നായി വണ്ടിയോടിക്കുക. ആശംസകള്‍.

Exit mobile version