യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തും! ഇവര്‍ ഒന്നര മാസത്തിനകം മുന്നണിയുടെ ഭാഗമാകും;lതുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: എന്‍ഡിഎയിലേക്ക് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരുമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ട് പാര്‍ട്ടിയില്‍ നിന്നുമുള്ള കൂടുതല്‍ അതൃപ്തര്‍ എന്‍ഡിഎയുടെ ഭാഗമാകും. ഒന്നര മാസത്തിനകം ഇവര്‍ എത്തുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

യോഗ്യതയുള്ളവര്‍ മുന്നണിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് എന്‍ഡിഎ നേരത്തെ തീരുമാനമെടുത്തതാണ്. ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എ എന്‍ഡിഎയുടെ നിലപാടിനൊപ്പമാണെന്നും തുഷാര്‍ പറഞ്ഞു.

മുന്നണിയില്‍ ഘടകകക്ഷിയെന്ന രീതിയില്‍ മാത്രമേ പിസി ജോര്‍ജ്ജിന് വരാന്‍ സാധിക്കു. എന്നാല്‍ അദ്ദേഹവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങള്‍ മുന്നണിക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Exit mobile version