നെയ്യാറ്റിന്‍കരയില്‍ അതീവ ജാഗ്രത; സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ ജീവനക്കാരെയാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഴ് ഡോക്ടര്‍മാരും 16 നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് നിരീക്ഷണത്തിലാക്കിയത്. നെയ്യാറ്റിന്‍കര സ്വദേശിയുടെ കുടുംബത്തിലെ ഏഴ് പേരും ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ 16 ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

അതേസമയം, രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയുടെ കുടുംബത്തിലെ 11 പേരെയും ആദ്യം ചികിത്സ നേടിയ പാരശാല ആശുപത്രിയിലെ 29 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇതോടെ നെയ്യാറ്റിന്‍കരയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കുന്നത്.

Exit mobile version