ലോക്ക് ഡൗണില്‍ വന്‍ സ്പിരിറ്റ് വേട്ട; സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞ് കടത്താന്‍ ശ്രമിച്ച 2500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊച്ചി: ലോക്ക് ഡൗണില്‍ കൊച്ചിയില്‍ വന്‍ സ്പിരിറ്റ് വേട്ട. സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞ് കടത്താന്‍ ശ്രമിച്ച 2500 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്.

ചോറ്റാനിക്കര കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. കാലടിയില്‍ നിന്നും സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞാണ് ഇയാള്‍ സ്പിരിറ്റ് ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിച്ചിരുന്നത്.

റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

Exit mobile version