സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചുവെന്ന അവകാശവാദവുമായി പാരനോര്‍മല്‍ വിദഗ്ദന്‍; മരണം കാരണം ചോദിപ്പോള്‍ ‘എല്ലാം ഡോക്ടര്‍മാര്‍ പുറത്ത് വിടും’ എന്ന് മറുപടി, വീഡിയോ

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന അവകാശ വാദവുമായി പാരാനോര്‍മല്‍ വിദഗ്ദനായ സ്റ്റീവ് ഹഫ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലാണ് ആത്മാവുമായി സംസാരിച്ചുവെന്ന അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് വീഡിയോയില്‍ പറയുന്നുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്‌സ്) വഴിയാണ് ആത്മാക്കളോട് സ്റ്റീവ് സംസാരിക്കുന്നത്. വീഡിയോയില്‍ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദം വ്യക്തമാണ്. വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ് അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കുന്നത്.

സുശാന്തിന്റെ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ വളരെയധികം സ്‌നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നുണ്ട്. ദൈവത്തെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യശാന്തി അനുഭവിക്കുമെന്നും ആരാധകരോട് പറയാനാണ് ശബ്ദം ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈയിലെ തന്റെ വസതിയില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കടുത്ത വിഷാദരോഗമാണ് സുശന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനങ്ങള്‍.

Exit mobile version