ജയില്‍ വളപ്പില്‍ കന്നാസ്, ശര്‍ക്കര, പാചക വാതക സിലിണ്ടര്‍.! നാടന്‍ ചാരായം വാറ്റിയ അയല്‍വാസി പിടിയില്‍

തിരുവനന്തപുരം: ജയില്‍ വളപ്പില്‍ ചാരായം വാറ്റിയ ആള്‍ പിടിയില്‍. തിരുവനന്തപുരം നെട്ടുകാല്‍ തേരി തുറന്ന ജയില്‍ വളപ്പിലാണ് സംഭവം. ജയിലിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനെയാണ് ജയില്‍ അധികൃതര്‍ പിടികൂടി എക്‌സൈസിനെ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നാടന്‍ തോക്കും വെടിമരുന്നും പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കിയിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വ്യാജ വാറ്റ് കണ്ടെത്തിയത്. ജയില്‍ വളപ്പിലെ ഔഷധ കുന്നില്‍ അതിര്‍ത്തി പ്രദേശമായ ചതുപ്പു ഇടത്തില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സത്യനേശന്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഒടിച്ചിട്ട് പിടികൂടി. 15 ലിറ്റര്‍ ചാരായവും, കന്നാസ്, ശര്‍ക്കര, പാചക വാതക സിലിണ്ടര്‍ എന്നിവയും സ്ഥലത്ത് നിന്ന് കണ്ടെത്തി.

Exit mobile version