ലോക്ക്ഡൗൺ കാലത്ത് മാനസിക സംഘർഷത്തിലാണോ? സാന്ത്വനമേകാൻ വെൽനെസ്-മെഡിറ്റേഷൻ ക്ലാസുകളുമായി ഡോ. സ്മിതയും

കൊവിഡ് കാലം ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടി ലോകം വീടിനകത്തായതോടെ തൊഴിൽ നഷ്ടവും സാമ്പത്തികമായ പ്രതിസന്ധികളും ഓരോരുത്തരേയും മാനസികമായി തളർത്തുകയാണ്. ഇതോടൊപ്പം മടുപ്പും കൂടെ പിടിപെട്ടതോടെ മാനസിക സംഘർഷം കുറയ്ക്കാന് വഴി തേടുന്നവർക്ക് സഹായകരമാവുകയാണ് ലിറ്റിൽബുദ്ധാസ് ആൽക്കെമിയുടെ വെൽനെസ് മെഡിറ്റേഷൻ ക്ലാസുകൾ.

മൈൻഡ്ഫുൾനെസ് എന്ന വിസ്മയകരമായ മാനസികാവസ്ഥയിലേക്ക് മനസിനെ എത്തിക്കാൻ സഹായിക്കുന്ന ക്ലാസുകളാണ് ലിറ്റിൽ ബുദ്ധാസ് ആൽക്കെമി നൽകുന്നത്. മനസിനെ മറ്റ് ചിന്തകളുടെ ഭാരങ്ങളില്ലാതെ, ഭാവിയെ കുറിച്ചോ ഭൂതകാലത്തെ കുറിച്ചോയുള്ള ആശങ്കകൾ അലട്ടാതെ ഈ നിമിഷത്തിൽ പിടിച്ചിരുത്തുന്ന അത്ഭുതകരമായ അനുഭൂതിയാണ് മൈൻഡ് ഫുൾനെസ് സമ്മാനിക്കുന്നത്. ധ്യാനത്തിലൂടെ മനസിനെ ശാന്തമാക്കുന്ന മൈൻഡ്ഫുൾനെസ് എന്ന രീതിക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

മനസിനെ ശാന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിലിരുന്നുകൊണ്ടു തന്നെ സൗജന്യമായി സൂം ആപ്പിലൂടെ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ലിറ്റിൽ ബുദ്ധാസ് ആൽക്കെമിയിലെ എൻഎൽപി പ്രാക്ടീഷണറും ലൈഫ് കോച്ചും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സ്മിത സുബ്രം. ധ്യാനത്തിലൂടെ ആയുർസൗഖ്യവും മാനസികോല്ലാസവും നൽകുകയാണ് ഡോ. സ്മിത സുബ്രം നയിക്കുന്ന ക്ലാസുകൾ. സൂം ആപ്പിലെ ക്ലാസുകൾക്കായി ലോഗിൻ ചെയ്താൽ 21 ദിവസത്തേക്ക് സൗജന്യമായി ഓൺലൈൻ ക്ലാസുകൾ ലഭിക്കും.

സിസ്‌കോ വെബെക്‌സ് ആപ്പിലൂടെ ‘ഇഗ്നൈറ്റ് എ ചേയ്ഞ്ച്’ എന്ന പേരിൽ ലൂയിസ് ഹേയ്‌സിന്റെ പഠനങ്ങളെ ആധാരമാക്കിയുള്ള പ്രതിസന്ധികളെ മറികടക്കാനുള്ള നാല് ദിവസത്തെ ക്ലാസും ഡോ. സ്മിത നൽകുന്നുണ്ട്. ഏപ്രിൽ 30 മുതൽ മാർച്ച് നാലു വരെ രാവിലെ പത്തുമണി മുതൽ പതിനൊന്നര വരെയാണ് ഡോ. സ്മിതയുടെ ക്ലാസുകൾ ലഭ്യമാവുക.

ലവ് യുവർസെൽഫ് ഹീൽ യുവർ ലൈഫ് ട്രെയിനിങിൽ ഇന്റർനാഷണലി സെർട്ടിഫൈഡ് ആന്റ് ലൈസൻസഡ് ഫെസിലിറ്റേറ്റർ ആണ് ഡോ. സ്മിത സുബ്രം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ട്രെയിനിങ് ക്ലാസുകൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും നിരവധി സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയ ഡോ. സ്മിത കേരളാ അഗ്രിക്കൾച്ചർ സർവകാലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും കേരള വർമ്മ കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബന്ധപ്പെടുക: +91 8289861630, +91 9846889775

Exit mobile version