പമ്പയില്‍ അടിസ്ഥാന സൗകര്യമില്ല; അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

വിരി വെയ്ക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം.

പത്തനംതിട്ട: പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ തകര്‍ന്നപ്പോള്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് അയ്യപ്പഭക്തര്‍. വിരി വെയ്ക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം. ഇതുപോലുമില്ലാതെ വെയിലത്ത് നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നവരാണ് പലരും. വര്‍ഷങ്ങളായി തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പമ്പയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമായ ഒരു കാഴ്ചയാണ്.

കൊച്ചുകുട്ടികളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. പമ്പ ഗണപതി കോവിലിനടുത്താണ് ഇരിക്കാന്‍ കുറച്ചെങ്കിലും സ്ഥലമുള്ളത്. പമ്പയിലേക്ക് വരുന്ന കല്‍പ്പടവുകളിലും പമ്പയാറിന്റെ തീരത്തുമെല്ലാം ഇരുന്നാണ് അയ്യപ്പഭക്തര്‍ ക്ഷീണം മാറ്റുന്നത്.

Exit mobile version