രഹ്‌ന ഫാത്തിമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയില്‍ നാളെ വിധി പറയും

ചോദ്യം ചെയ്യലിനായി 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്

പത്തനംതിട്ട: അറസ്റ്റിലായ രഹ്‌ന ഫാത്തിമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിതിനാലാണ് രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട പോലീസാണ് രഹ്‌നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹ്‌നയ്‌ക്കെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു.

അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹ്‌ന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Exit mobile version