ഒരു കാലത്ത് നല്ല തുടകളും മാറിടങ്ങളും അരക്കെട്ടുകളുമായിരുന്നു നായികമാര്‍ക്ക് വേണ്ടിയിരുന്നത്, വ്യഭിചരിക്കാന്‍ വേണ്ടി മാത്രം സിനിമ പിടിക്കുന്നവരുണ്ട്, ഇപ്പോഴിതാ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു സംവിധായകന്റെ പേരില്‍ ബലാത്സംഗകുറ്റവും വന്നിരിക്കുന്നു; തുറന്നടിച്ച് സംവിധായകന്‍ അലി അക്ബര്‍

തിരുവനന്തപുരം: പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പീഡനാരോപണവുമായി യുവനടി രംഗത്തെത്തിയ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ബിജെപി അനുകൂല ചാനലായ ജനം ടിവിയാണ് കമലിന് എതിരെ വാര്‍ത്ത പുറത്ത് വിട്ടത്.

ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സഹയാത്രികനായ സംവിധായകന്‍ അലി അക്ബര്‍. അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു സംവിധായകന്റെ പേരില്‍ ബലാത്സംഗകുറ്റം വന്നിരിക്കുന്നു. സിനിമയില്‍ ഇങ്ങനെയൊക്കെ നടക്കും കാരണം എന്താണെന്ന് ചോദിച്ചാല്‍ സിനിമ അങ്ങിനെയാണ്. കൂട്ടിക്കൊടുപ്പുകാരും, വെട്ടിപ്പിടിക്കുന്നവരും, ചവിട്ടി താഴ്ത്തുന്നവരുമൊക്കെ സിനിമയുടെ ഭാഗമാണെന്ന് സംവിധായകന്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം. വ്യഭിചാരിക്കാന്‍ വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളക്കടത്തിന് വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി സിനിമ പിടിക്കുന്നവരുമുണ്ട് അങ്ങിനെ പോകും നിരയെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം കമല്‍ തളളിക്കളയുകയായിരുന്നു. അടിസ്ഥാന രഹിതമായ ആരോപണം ആണെന്നും അവജ്ഞയോടെ തളളിക്കളയുന്നു എന്നുമാണ് വിഷയത്തില്‍ കമല്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അലി അക്ബര്‍ രംഗത്തെത്തിയത്.

സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇപ്പോള്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു സംവിധായകന്റെ പേരില്‍ ബലാത്സംഗകുറ്റം വന്നിരിക്കുന്നു… സിനിമയില്‍ ഇങ്ങനെയൊക്കെ നടക്കുമോ? നടക്കും കാരണം എന്താണെന്ന് ചോദിച്ചാല്‍ സിനിമ അങ്ങിനെയാണ്.
കൂട്ടിക്കൊടുപ്പുകാരും, വെട്ടിപ്പിടിക്കുന്നവരും, ചവിട്ടി താഴ്ത്തുന്നവരുമൊക്കെ സിനിമയുടെ ഭാഗമാണ്.
വ്യഭിചാരിക്കാന്‍ വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളക്കടത്തിന് വേണ്ടി സിനിമ പിടിക്കുന്നവരുണ്ട്, കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി സിനിമ പിടിക്കുന്നവരുമുണ്ട് അങ്ങിനെ പോകും നിര…
സ്ത്രീകള്‍ക്ക് സിനിമയില്‍ എന്ത് പദവി എന്ന് ചോദിച്ചാല്‍ രണ്ടാം പദവി എന്ന് വേണം പറയാന്‍. നായികയുടെ പേരില്‍ എത്ര സിനിമകള്‍ ഓടിയിട്ടുണ്ട്? ഇന്ന നടിയുടെ സിനിമ എന്ന് പറഞ്ഞു നിങ്ങള്‍ എത്ര സിനിമകള്‍ കണ്ടിട്ടുണ്ട്… ഞാന്‍ അങ്ങിനെ കണ്ടിട്ടുണ്ടെങ്കില്‍ അത് മഞ്ജുവാര്യരുടെ സിനിമ മാത്രമാണ്. അവര്‍ക്ക് മാത്രമേ അഭിനയ മികവുകൊണ്ട് ഒരു നായകന് തുല്യം വരാന്‍ കഴിഞ്ഞിട്ടുള്ളൂ….
എന്നാല്‍ ഷക്കീല എന്നുകേട്ടു ഇടികൊണ്ടു ക്യുവില്‍ നിന്നവര്‍ ഏറെ കാണും… സ്ത്രീയുടെ നഗ്‌നത എക്കാലവും സിനിമയുടെ വില്‍പ്പന ഘടകമായിരുന്നു… അങ്ങിനെ നഗ്‌നത കാട്ടി അഭിനയിച്ചവര്‍ പോലും വാങ്ങിച്ചത് തുച്ഛമായ ശമ്പളം തന്നെയാണ്… റേപ്പ് ചെയ്യപ്പെടുന്ന പെണ്കുട്ടിയേക്കാള്‍ റേപ്പ് ചെയ്യുന്നവനാണ് സിനിമയില്‍ ശമ്പളം…
ഒരു കാലത്ത് നല്ല തുടകളും മാറിടങ്ങളും അരക്കെട്ടുകളുമായിരുന്നു നായികമാര്‍ക്ക് വേണ്ടിയിരുന്നത്…. അതായിരുന്നു കൊമേര്‍ഷ്യല്‍ ഘടകം..
വലിയ ഫണലുകള്‍ പോലും മുലക്കച്ചയായി ഉപയോഗിച്ച കഥ തിക്കുറിശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്…
ഇപ്പോള്‍ അതൊക്ക മാറി മറ്റു പലതുമായി.. പരസ്പര സമ്മതത്തോടെ സിനിമയ്ക്കുള്ളില്‍ അഡ്ജസ്റ്റ്‌മെന്റ് സ്ത്രീ തൊഴിലാളികള്‍ എപ്പോഴും ഉണ്ടായിരുന്നു.എന്നാല്‍ അവസരം തരാം എന്നും പറഞ്ഞു റേപ്പ് ചെയ്യുന്നവര്‍ ചുരുക്കമാണ് കേട്ടോ.. വളരെ മാന്യമായി തൊഴിലിനെ കാണുന്നവരാണ് കൂടുതല്‍ പേരും. സമൂഹത്തിലെ നന്മതിന്മകളുടെ ഒരു പച്ചയായ ക്രോസ്സ് സെക്ഷന്‍ തന്നെയാണ് സിനിമ എന്നാല്‍ അധോലോകം ആണ് അതിനെ നയിക്കുന്നത്.
സ്ത്രീകളെ വെറും പ്രോപ്പര്‍ട്ടി ആയി കാണുന്നവരും കുടുംബാംഗങ്ങളായി കാണുന്നവരുമുണ്ട്..
എന്തായാലും ശരി സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനമേ സിനിമയിലുള്ളു കാരണം അവളെ വേണ്ട എന്നൊരു നായകന്‍ പറഞ്ഞാല്‍ അവള്‍ പുറത്തായി .. അത് പരമ സത്യം അതുകൊണ്ടാണ് ഇന്ന് പല കഴിവുള്ള നടികളും പുറത്തു നില്‍ക്കുന്നത്… സംവിധായകനല്ല ചിലയിടത്തു കാര്യങ്ങള്‍ നിശ്ചയിക്കുന്നത്… എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്താണ് സൂപ്പര്‍ സ്റ്റാറുകളുടെ ഡേറ്റിനു വേണ്ടി പോവാത്തതെന്ന് ഞാന്‍ പറയുന്നത് തല കുനിച്ചു നില്‍ക്കാനുള്ള വിഷമം കൊണ്ടാണ് എന്ന്…
ഒരിക്കല്‍ മദ്രാസില്‍ വച്ചു ഒരു സംവിധായകന്റ അവസ്ഥ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട് അദ്ദേഹം ഇന്ന് വലിയ സിനിമാ സംവിധായകനാണ്.. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു ലോക്കഷനിലേക്ക് പുറപ്പെടാന്‍ തുടങ്ങും മുന്‍പ് സൂപ്പര്‍ സ്റ്റാറിന്റെ കോസ്റ്റുമെര്‍ എത്തി ചോദിച്ചു മുണ്ടേതാ വാങ്ങിച്ചത് സംവിധായകന്‍ പറഞ്ഞു നാടന്‍ കഥാപാത്രമല്ലേ സാധാ മുണ്ട് മതി. അതുകേട്ടതും സ്റ്റാര്‍ കോസ്റ്റുമെര്‍ പറഞ്ഞു അത് പറ്റില്ല കാരാള്‍കട മുണ്ട് തന്നെ വേണം.( തിരുവനന്തപുരത്തെ ബ്രാന്‍ഡഡ് മുണ്ടാണത് )ഷൂട്ടിങ് നാളെ തുടങ്ങായല്ലേ എങ്ങിനെ തിരുവനന്തപുരത്തു പോയി മുണ്ട് വാങ്ങും… സംവിധായകന്‍ ചോദിച്ചു.. ഞാന്‍ ഫ്‌ളൈറ്റില്‍ പൊയ്‌ക്കൊള്ളാം അവിടന്നു പൊള്ളാച്ചിയിലേക്ക് കാര്‍ അറേഞ്ച് ചെയ്‌തോളൂ…. അത് തന്നെ സംഭവിച്ചു ഫ്ളൈറ്റില്‍ പോയി മുണ്ട് വാങ്ങിച്ചു പൊള്ളാച്ചിയിലെത്തി ഷൂട്ടിംഗ് തുടങ്ങി… ആ സിനിമ കണ്ടപ്പോള്‍ എനിക്ക് നായകന്റെ മുണ്ടിന്റെ ബ്രാന്‍ഡ് നോക്കാന്‍ കഴിഞ്ഞിട്ടില്ല അതാണ് സത്യം… ബ്രാന്‍ഡഡ് ജെട്ടി മുതല്‍ ബ്രാന്‍ഡഡ് ചെരുപ്പ് വരെ ചോദിക്കുന്ന സ്റ്റാറുകളാ നമുക്ക്…
അതുകൊണ്ടാണ് കൊക്കിലൊതുങ്ങുന്നവരുടെ കൂടെ ജോലി ചെയ്താല്‍ മതി എന്ന തീരുമാനം ഞാന്‍ എടുത്തത്. എന്നാല്‍ പൊന്നുച്ചാമി എന്ന സിനിമ എന്നേ പഠിപ്പിച്ചത് കൂടെപ്പിറപ്പിനെ പോലും വിശ്വസിക്കരുത് എന്ന പാഠമാണ്…
ഒരു നടന്‍.. എന്റെ സിനിമയില്‍ ആദ്യമായി മുഖം കാണിച്ച നടന്‍… ഞാന്‍ അവന്റെ മുഖം വച്ചു പോസ്റ്റര്‍ അടിച്ചു തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ കമിങ് സൂണ്‍ എന്നും പറഞ്ഞു ഒട്ടിച്ചപ്പോള്‍ അതു നോക്കി ഞാനീ നിമിഷം ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ നടന്‍, ഹോസ്റ്റലില്‍ അപ്പുറവും ഇപ്പുറവും കിടന്നു ബീഡി പങ്കിട്ടു വലിച്ച സുഹൃത്ത്..അവന്‍ അക്ഷരാര്‍ത്ഥത്തില്‍ കാലു വാരിയ കഥ ഇന്നും ഒരു നെരിപ്പോടായി എന്റെ ഉള്ളിലുണ്ട്….
കാത്തിരിക്കുക.

Exit mobile version