നേര്‍ച്ച പണം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്: കൈത്താങ്ങായി ഒരുമനയൂര്‍ കീക്കോട്ട് തങ്ങള്‍ കുടുംബം

ചാവക്കാട്: കോവിഡ് പ്രതിസന്ധിയില്‍ സഹായഹസ്തവുമായി ഒരുമനയൂര്‍ കീക്കോട്ട് തങ്ങള്‍മാരും. തറവാട്ടിലെ ആണ്ട് നേര്‍ച്ചയ്ക്ക് വേണ്ടിയുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

ഒരമനയൂരിലെ പുരാതന തങ്ങള്‍ കുടുംബമാണ് കീക്കോട്ട്. ഇവരുടെ ഉപ്പാപ്പയുടെ ആണ്ട് നേര്‍ച്ചയ്ക്ക് കരുതിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

25000 രൂപയ്ക്കുള്ള ഡിഡി കുടുംബ കാരണവര്‍ ഹൈദ്രോസ് കോയ തങ്ങള്‍ െവി അബ്ദുള്‍ ഖാദര്‍ എംഎല്‍എക്ക് കൈമാറി.

Exit mobile version