ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്: മാതൃകയായി 108 ആംബുലന്‍സ് ഡ്രൈവര്‍

തിരുവനന്തപുരം: ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി നാടിന് അഭിമാനമായി മാറി 108 ആംബുലന്‍സ് ജീവനക്കാരന്‍. ചിറയിന്‍കീഴ് സ്വദേശിയും 108 ആംബുലന്‍സ് ഡ്രൈവറുമായ വിഷ്ണു ഭവനില്‍ വിഷ്ണു ആണ് ആദ്യ ശമ്പളം സഹജീവികള്‍ക്കായി മാറ്റിവയ്ക്കുന്നത്.

ഒരു മാസത്തെ മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് വിഷ്ണു. ആദ്യ ശമ്പളം അടുത്ത ദിവസം ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് കൈമാറും. വിഷ്ണു ഇപ്പോള്‍ കൊറോണ ഡ്യൂട്ടിയിലാണ്.

Exit mobile version