ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്തെറിയുന്നവരെ ട്രോളി കേരളാ പോലീസ്; ഇത്തരത്തിലുള്ള മനോവൈകല്യമുള്ളവരെ പൂട്ടാനുളള നമ്പറുകളിതാ…

ഈ മനോവൈകല്യം മൂലം പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ നിരവധിയാണ്

തിരുവനന്തപുരം: ഓടുന്ന ട്രയിനിലേക്ക് കല്ല് വലിച്ചെറിയുന്നത് ചിലരുടെ വിനോദമാണ്. എന്നാല്‍ ഈ മനോവൈകല്യം മൂലം പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്തെറിയുന്നവരെ ട്രോളിയിരിക്കുകയാണ് കേരളാ പോലീസ്. കൂടാതെ അവരെ പൂട്ടാനുളള നമ്പറുകളും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുകയാണ്.

‘നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവര്‍ ഇതറിയണം. ഓടുന്ന ട്രെയിനിന്റെ വേഗതയെ ആശ്രയിച്ചു ഏറിന്റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിന്‍ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി നഷ്ടമായവരും നിരവധിയാണെന്നത് ദുഖകരമായ വസ്തുതയാണ്. നിങ്ങളുടെ മനോവൈകല്യം കാരണം നശിക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒക്കെയാകാമെന്ന്’ കേരളാപോലീസ് പറയുന്നു.

ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധിയില്‍പ്പെട്ടാല്‍ 9846200100, 9846200150, 9846200180 എന്നീ നമ്പറുകളില്‍ വിളിച്ചു അറിയിക്കാവുന്നതുമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അരുത് .. ഈ വിനോദം

നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവര്‍ ഇതറിയണം. ഓടുന്ന ട്രെയിനിന്റെ വേഗതയെ ആശ്രയിച്ചു ഏറിന്റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിന്‍ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി നഷ്ടമായവരും നിരവധിയാണെന്നത് ദുഖകരമായ വസ്തുതയാണ്. നിങ്ങളുടെ മനോവൈകല്യം കാരണം നശിക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒക്കെയാകാം.

ഇത്തരത്തിലുള്ള മനോവൈകല്യം ഉണ്ടെങ്കില്‍ സ്വയം തിരുത്തേണ്ടതും, ശ്രദ്ധയില്‍പെട്ടാല്‍ നിരുത്സാഹപ്പെടുത്തേണ്ടതും ഉത്തരവാദിത്വമായി കാണുക.റെയില്‍വേ പൊലീസിന്റെ 9846200100, 9846200150, 9846200180 എന്നീ നമ്പറുകളില്‍ വിളിച്ചു അറിയിക്കാവുന്നതുമാണ്.’

Exit mobile version