‘മുളപ്പച്ച’യുടെ കൂട്ടുകാരി അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പൊന്നാനി: സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് കുമാരി നൈന ഫെബിൻ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചു. സ്പീക്കറുടെ കൈയ്യിലാണ് അവാർഡ് തുക എൽപിച്ചത്.

കൊപ്പം സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഈ പെൺകുട്ടി വനമിത്ര അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

ചെറുപ്പം മുതൽ മുളകൾ നട്ടുപിടിപ്പിക്കുന്ന ഇവർ ‘മുളപ്പച്ച ‘എന്നു പേരിട്ട പദ്ധതിയിലൂടെ വിവിധ ഇനം മുളന്തൈകൾ എല്ലായിടത്തും വച്ചു പിടിപ്പിക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ ചെറുപ്രായത്തിൽ തന്നെ ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്.

Exit mobile version