രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും; ലോക്ക്ഡൗണില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊല്ലം: ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ പല വിദ്യകളും പയറ്റുന്നവരുണ്ട്. അത്തരത്തില്‍ ഒപി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങാനിറങ്ങുന്നവര്‍ ഇനി മുതല്‍ വലിയ വിലകൊടുക്കേണ്ടിവരും. ഒപി ടിക്കറ്റില്‍ ആശുപത്രിയില്‍ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു.

പലും പഴയ ഒപി ടിക്കറ്റും ബന്ധുക്കളുടെ ഒപി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Exit mobile version