സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; പത്ത് പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 395 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അതെസമയം ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ഭേദമായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതവുമാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം 255 ആയി വര്‍ധിച്ചു.

നിലവില്‍ 138 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 78,980 പേര്‍ നിരീക്ഷണത്തിലുണ്ട്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Exit mobile version