അജ്മാനില്‍ മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു

കാഞ്ഞിരപ്പുഴ: അജ്മാനില്‍ മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു. ചിറക്കല്‍പ്പടി ചൂരിയോട് സ്വദേശിയായായ ഹനീഫ (40) ആണ് മരിച്ചത്. പരേതനായ നാലകത്ത് മുഹമ്മദാലി- ബീവാത്തു ദമ്പതികളുടെ മകനാണ് ഹനീഫ.

വയറിങ് തൊഴിലാളിയാണ്. ഭാര്യ: സുനീറ മക്കള്‍: ഹന്ന, ഇഷാന, അഫാന്‍. തിങ്കളാഴ്ച പുലര്‍ച്ചെ അജ്മാനിലെ ജിഎംസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. നാലു മാസം മുമ്പാണ് ഹനീഫ അജ്മാനില്‍ എത്തിയത്.

മൂന്ന് ദിവസം മുന്‍പ് പനിയും ജലദോഷവുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം അറിയുന്നതിനായി രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ മൃതദേഹം അജ്മാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version