പരീക്ഷാ ഡ്യൂട്ടിക്കായി പോയി ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളി അധ്യാപകരെ തിരികെ എത്തിക്കും; നടപടികൾ ആരംഭിച്ചു

കൊച്ചി: ലക്ഷദീപിൽ പരീക്ഷാ ഡ്യൂട്ടിക്കായി പോയി ലോക്ക് ഡൗൺ കാരണം കുടുങ്ങിപ്പോയ എട്ട് മലയാളി അധ്യാപകരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി. പ്ലസ്ടു-പത്താം ക്ലാസ് പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ ദ്വീപുകളിലെത്തിയവരെ കവരത്തിയിലെത്തിച്ചു. അവിടെ നിന്നും കൊച്ചിയിലെത്തിക്കാനാണ് ശ്രമം.

മാർച്ച് 8നാണ് പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ ഡ്യൂട്ടിക്കായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് പോയ അധ്യാപകരാണ് ഒരു മാസത്തിലേറെയായി നാല് ദ്വീപുകളിലായി കുടുങ്ങി കിടക്കുന്നത്.

കൽപേനി, കഡ്മത്ത് ദ്വീപുകളിൽ കുടുങ്ങിപ്പോയ രണ്ട് അധ്യാപകരെയാണ് കവരത്തിയിലെത്തിച്ചത്. അമിനി, മിനികോയ് എന്നീ മറ്റ് രണ്ട് ദ്വീപുകളിൽ രണ്ട് അധ്യാപകർ വീതം ഉണ്ട്. ഇവരെ ലോക്ക്ഡൗൺ നീക്കിയതിന് ശേഷം ഉടൻതന്നെ തിരികെ എത്തിക്കാമെന്നുമാണ് വിവരം.

Exit mobile version