സിപിഎം ജാഥയെ സ്വീകരിച്ച് തൃശ്ശൂര്‍ സ്വദേശിനി ലളിത..! ശബരിമലയില്‍ തനിക്കുണ്ടായ അവസ്ഥ ഇനി ഒരു പെണ്ണിനും ഉണ്ടാകരുത്

തൃശ്ശൂര്‍: കൊച്ചു മകന് ചോറുകൊടുക്കുന്നതിന് ചിത്തിരാട്ടത്തിന് ശബരിമലയിലെത്തി സംഘപരിവാറിന്റെ അക്രമം നേരിട്ട തൃശ്ശൂര്‍ സ്വദേശിനി ലളിതയും കുടുംബവും സിപിഎം ജാഥയെ സ്വീകരിക്കാനെത്തി. തിരൂരിലെ സ്വീകരണശേഷം, തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്.

അതേസമയം ഇനിയൊരു സ്ത്രീക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്ന് ലളിത പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസിന്റെ കാട്ടളത്തം അവസാനിപ്പിക്കു എന്നതാണ് ജാഥയുടെ ലക്ഷ്യം.

തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ബിജെപി ജനല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. യുവതിയാണ് പ്രായം തെളിയിക്കണം എന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ലളിതയെ കൊല്ലാന്‍ ആക്രോശം നടത്തുന്ന വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു.

Exit mobile version