കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇറ്റലിയെ പഠിപ്പിച്ച് ഈ മലയാളി ഡോക്ടർ; അഭിമാനം

കോരുത്തോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്. കൊവിഡ് യൂറോപ്പിൽ ഏറ്റവും മോശമായി ബാധിച്ച ഇറ്റലിയോട് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ പറയുകയാണ് ഇറ്റലിയിലെ മലയാളി ഡോക്ടറായ സോണിയ ചിഞ്ഞോളി.

ഇത്തരത്തിൽ ഇറ്റലിക്ക് പഠിക്കാനായി കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശേഖരിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ് മലയാളി ഡോക്ടർ. കോരുത്തോട് മുത്തോലിൽ എത്സമ്മ ജോർജിന്റെയും ഇറ്റലിക്കാരനായ ജാൻ പിയറോയുടെയും മകൾ ഡോ. സോണിയ ചിഞ്ഞോളിയാണ് പഠനറിപ്പോർട്ടിലൂടെ കേരളത്തിന്റെ അഭിമാനമാകുന്നത്.

ഇറ്റലിയിൽ ഡോക്ടറായ സോണിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പ്രതിരോധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇറ്റലിയിലെ മുന്നൂറോളം ഡോക്ടർമാർ സോണിയയുടെ പഠനക്കുറിപ്പുകൾ പഠനവിഷയമാക്കുന്നു. അവിടെ ദിവസേന 70,000 പേർ ഡോ. സോണിയ തയ്യാറാക്കിയ വീഡിയോകൾ കാണുന്നുമുണ്ട്. ഇറ്റലിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്ന് ഡോ. സോണിയ പറഞ്ഞു.

Exit mobile version