സിഐ ആണെന്നറിയാതെ എതിരെ വന്ന ബൈക്കിന് ലൈറ്റിട്ട് ‘സിഗ്‌നല്‍’ കൊടുത്ത യുവാവിന് എട്ടിന്റെ പണി

ചങ്ങരംകുളം: ബൈക്കിലെത്തിയത് സിഐ ആണെന്നറിയാതെ സിഗ്‌നല്‍ കൊടുത്ത യുവാവ് കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിയിട്ട് അഞ്ചരയോടെ എടപ്പാള്‍ നടുവട്ടത്താണ് സംഭവം. പൂക്കരത്തറ സ്വദേശിയായ യുവാവാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് 5 മണിക്ക് ശേഷം പെട്രോള്‍ അടിക്കാന്‍ നടുവട്ടത്ത് എത്തിയത്.

പോലീസ് വാഹനം കണ്ട് ബൈക്ക് തിരിച്ച യുവാവ് എതിരെ വന്ന മറ്റൊരു ബൈക്കിന് പോലീസ് പരിശോധന ഉണ്ടെന്ന രീതിയില്‍ ലൈറ്റിട്ട് സിഗ്‌നല്‍ നല്‍കുകയായിരുന്നു. എതിരെ ബൈക്കില്‍ വന്നിരുന്നത് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ ആണെന്ന വിവരം അറിയാതെയാണ് യുവാവ് മറ്റൊരു ബൈക്കില്‍ വന്നിരുന്ന സിഐക്ക് പോലീസ് പരിശോധന നടക്കുന്നതായി സിഗ്‌നല്‍ നല്‍കിയത്. െ

ബെക്ക് തിരിച്ച ചങ്ങരംകുളം സിഐ യുവാവിന്റെ ബൈക്കിനടുത്ത് എത്തിയതോടെയാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട താന്‍ സിഗ്‌നല്‍ കൊടുത്തത് ചങ്ങരംകുളം സിഐക്ക് ആയിരുന്നെന്ന് മനസിലാക്കുന്നത്.

പിന്നീട്, പോലീസെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുക്കുകയും യുവാവിനെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു.

Exit mobile version